LyricFront

Swargasthanaya pithavinu sthothram

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗസ്ഥനായ പിതാവിനു സ്തോത്രം സ്തുത്യനാം യേശു മഹേശനു മഹത്വം നിത്യവുമെൻ പേർക്കെൻ പ്രിയൻ ചെയ്ത നിസ്തുല്യ നന്മകൾക്കായ് സ്തുതിച്ചടുന്നേ
Verse 2
സ്തുച്ചിടുന്നേ ഞാൻ സ്തുതിച്ചിടുന്നേ പരമപിതാവിനെ സ്തുതിച്ചിടുന്നേ അവനെന്റെ ബലമുള്ള സങ്കേതമേ എന്റെ ആശാ നികേതമേ
Verse 3
അവനെന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണീരിൽ നിന്നും അവനെന്റെ കാലിനെ വീഴ്ചയിൽനിന്നൂം വിടുവിച്ചതോർത്തുള്ളം സ്തുതിച്ചിടുന്നേ
Verse 4
ജീവന്റെ വഴിയിൽ ഞാൻ നടകൊള്ളുവതിനായ് ജീവന്റെ വചനങ്ങൾ അവനെനിക്കേകി അവയിലെൻ ഗമനത്തെ സ്ഥിരമാക്കിയതിനാൽ അകമഴിഞ്ഞാത്മാവിൽ സ്തുതിച്ചിടുന്നേ
Verse 5
ആശ്രയമവനിൽ ഞാൻ പുതുക്കിടുന്തോറും ആശ്വാസമെന്നുള്ളിൽ പെരുകിവരുന്നു ആശ്രിതവൽസലനാം പ്രിയനെന്റെ ആമയം നീക്കിയതാൽ സ്തുതിച്ചിടുന്നേ
Verse 6
സീയോനിൽ വൻ പണി തീർത്തു വിൺ തേജസ്സി- ലെൻ പ്രിയനേശു വെളിപ്പെടും സുദിനം ഏറ്റം സമീപമെന്നോർത്തൊരുങ്ങാൻ ആത്മ- ഹേമമവൻ തന്നതിനാൽ സ്തുതിച്ചിടുന്നേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?