LyricFront

Swargathathaa anpin roopaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗതാതാ അൻപിൻ രൂപാ നിന്നെ വന്ദിക്കുന്നു ഞാൻ യേശുനാഥാ കൃപയിൻ ദേവാ നിന്നെ വന്ദിക്കുന്നു ഞാൻ ശുദ്ധാത്മാവേ സൽഗുരുവേ നിന്നെ വന്ദിക്കുന്നു ഞാൻ ത്രിയേകനേ മൽപ്രിയനെ വന്ദനം പ്രഭോ മുദാ
Verse 2
ഏകസുതനെയെനിക്കായ് ക്രൂശിൽ പാപയാഗമാക്കുവാൻ ശത്രുവായിരുന്നെന്നെ താവക മിത്രമാക്കിത്തീർക്കുവാൻ എത്ര വലിയ സ്നേഹം കാട്ടി താതാ നീയീ പാപിമേൽ നന്ദിയോടെ ഭക്തിയോടെ വീണു വണങ്ങുന്നു ഞാൻ
Verse 3
പാപശാപ ദോഷങ്ങളിൽ നശ്വരമാം പാതയിൽ നിന്നെ വിട്ടകന്നു ചെന്ന ദോഷിയെന്നെ നേടുവാൻ സ്വർഗ്ഗം വിട്ടീപ്പാരിൽ വന്ന ദേവ സുതാ വന്ദനം സ്തുതിയും ബലവും മാനമെല്ലാം സ്വീകരിപ്പാൻ യോഗ്യൻ നീ
Verse 4
എന്നും നിന്റെ മന്ദിരമായ് എന്നിൽ വാസം ചെയ്തിടും വീണിടാതെ കൃപയിലെന്നെ കാവൽ ചെയ്യും വല്ലഭാ സത്യവഴിയിലെന്നെ നയിക്കും ശുദ്ധാത്മാവേ വന്ദനം സത്യത്തിലും ആത്മാവിലും ആരാധിക്കുന്നിന്നു ഞാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?