LyricFront

Swargathil ninnum bhoomiyilekkirangi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കിറങ്ങി വന്നതാം നാഥാ നുറുങ്ങിയോ നീ പാതകർക്കായ് ജീവന്റെ അപ്പം
Verse 2
ഗോതമ്പുമണി നിലത്തു വീണു ചാകുന്നില്ലെങ്കിൽ ശൂന്യം പിടിച്ചെടുത്തു മനുഷ്യപുത്രനെ പൂവനത്തിൽ നിന്നും
Verse 3
കൽത്തളത്തിലെ കളത്തിലിട്ടവർ ചവട്ടി മെതിച്ചു ഗോതമ്പു പോൽ ഒന്നു കുറയെ നാൽപ്പതു വട്ടം വീശി അടിച്ചവർ
Verse 4
ഗത്സമന മുതൽ കാൽവറി വരെ പൊടിഞ്ഞു കുഴഞ്ഞ മാവു പോൽ ദൈവ ക്രോധ തീയിൽ വെന്ത ജീവന്റെ അപ്പം
Verse 5
പൂർണ്ണ നഗ്നനായ് തൂങ്ങുന്നു ഇവൻ നമ്മെ സമ്പൂർണ്ണരാക്കുവാൻ ഉരിഞ്ഞെടുത്തവർ പകുത്തെടുത്തു ഉടുതുണി പോലും
Verse 6
ചങ്കുചാരിയിരുന്നവർ പിന്നെ ശങ്കയില്ലാതെ തള്ളിയപ്പോൾ കുന്തം കൊണ്ടാ ചങ്കിനെക്കാൾ ഏറ്റം നൊന്ത വൻ
Verse 7
സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കിറങ്ങി വന്നതാം നാഥാ നുറുങ്ങിയോ നീ പാതകർക്കായ് ജീവന്റെ അപ്പം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?