LyricFront

Swargeeya bhavanam nithyamaya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗീയ ഭവനം നിത്യമായ ഭവനം ഒരുങ്ങുന്നുണ്ട് സ്വർഗ്ഗരാജ്യത്തിൽ ഭൗമികമല്ല അത് നശ്വരമല്ല കൈപ്പണിയല്ലാത്ത ഭവനമുണ്ട് സ്വർഗ്ഗത്തിൽ
Verse 2
പോകാം സ്വർഗ്ഗരാജ്യത്തിൽ ചേരാം ദൈവരാജ്യത്തിൽ നിത്യനായ യേശുവോട് ചേർന്നുവാഴുവാൻ ശുദ്ധരൊത്തുപാടി മോദമായി വാഴുവാൻ
Verse 3
കർത്തൃകാഹളം വാനമേഘത്തിൽ കേട്ടിടുവാൻ കാലമായല്ലോ ഒത്തുചേർന്നിടും നാം ക്രിസ്തുവിനോട് നിത്യനിത്യയുഗങ്ങൾ വാഴും ദൈവഭവനത്തിൽ
Verse 4
ദൈവനിവാസം മനുഷ്യരോടൊത്ത് വാസമരുളും സ്വർഗ്ഗഭവനത്തിൽ കഷ്ടതയില്ല അങ്ങ് ദുഃഖവുമില്ല ക്രിസ്തുതന്നെ ദൈവമായ് തൻജനത്തോട്
Verse 5
തൻവിശുദ്ധന്മാർ സീയോൻപുരിയതിൽ വന്നുചേരും കാലമതിങ്കൽ ദൂതതുല്യരായ് നാം ആരാധിച്ചിടും ഹല്ലേലുയ്യാ ഗീതം പാടി ആഭവനത്തിൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?