LyricFront

Swargeeya bhavanamaanen

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗീയ ഭവനമാണെൻ വാഞ്ചയും പ്രത്യാശയും എന്നേശു വീണ്ടും വരും എന്നേയും ചേർത്തിടുവാൻ
Verse 2
കാഹളം വാനിൽ മുഴങ്ങിടുമ്പോൾ കർത്താവിൻ മൃതരെല്ലാം ഉയർത്തീടുമേ വെൺ നിലയങ്കി ധരിച്ചവരായവർ ഹല്ലേലുയ്യാ ഗീതം പാടീടുമെ
Verse 3
ലോകത്തിൻ രക്ഷയ്ക്കായറുക്കപ്പെട്ട കുഞ്ഞാട്ടിൻ ദർശനം കണ്ടിടുമ്പോൾ വർണ്ണക്കിരീടങ്ങൾ താഴെവെച്ചാദരാൽ വന്ദനം ചെയ്യും ഞാൻ രക്ഷകനെ
Verse 4
നാഥന്റെ സന്നിധൗ പൂകിടുമ്പോൾ ജീവകിരീടം അണിയിച്ചീടും ജീവ ജല നദിക്കരികെ നിൽക്കും ആ ജീവ വൃക്ഷത്തിൻ ഫലം ഭുജിക്കും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?