LyricFront

Swargeeya dootharam senakalyaavarum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗീയദൂതരാം സേനകൾയാവരും നിത്യനാം യാഹിനെ ശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന- ങ്ങവരാർത്തു സ്തുതിച്ചിടുന്നു
Verse 2
രണ്ടു ചിറകിനാൽ പാദവും രണ്ടിനാൽ മുഖവും മൂടിക്കൊണ്ടു രണ്ടുകൊണ്ടങ്ങുപറന്നു സാറാഫുകൾ നിത്യം സ്തുതിച്ചിടുന്നു:-
Verse 3
ഉർവ്വിയിൽ നാഥനാം ദേവനവനുടെ ദിവ്യമഹത്വം കൊണ്ടു സർവ്വകാലത്തിലും പൂരിച്ചിടുന്നതിശോഭനമായിഹത്തിൽ
Verse 4
സകല ജീവികൾക്കുടയവ- നായുള്ളതാതനാം യാഹിനെ ശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന- ങ്ങവരാർത്തു സ്തുതിച്ചിടുന്നു
Verse 5
അഖില സൃഷ്ടിയിൻ ശാപങ്ങൾ പോക്കിയ സൂനുവാം യാഹിനെ ശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന- ങ്ങവരാർത്തു സ്തുതിച്ചിടുന്നു
Verse 6
ആശ്വാസപ്രദനായ് ആനന്ദമേകുന്ന ആത്മാവാം യാഹിനെ ശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന- ങ്ങവരാർത്തു സ്തുതിച്ചിടുന്നു
Verse 7
സൃഷ്ടിച്ചു രക്ഷിച്ചു പാലിച്ചിടുന്നൊരു ത്രിയേക യാഹിനെ ശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന- ങ്ങവരാർത്തു സ്തുതിച്ചിടുന്നു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?