LyricFront

Swargeeya theevandi vegam pokum vandi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗീയ തീവണ്ടി വേഗം പോകും വണ്ടി സുന്ദരമാം പുരി നല്ലൊരു ദേശം അങ്ങകലേകും വണ്ടി. സ്വർഗ്ഗീയ…
Verse 2
രക്ഷയെന്നൊരു ടിക്കറ്റില്ലാതെ without യാത്രയില്ല കിട്ടിയ ടിക്കറ്റ് നഷ്ടപ്പെട്ടാൽ വിലയ്ക്കു വേറെയില്ല(2) എൻജിൻ ഡ്രൈവറേശു T T R ഉം ഇല്ല(2) കൈക്കൂലിക്ക് ആളും ഇല്ല യാത്ര സുഖമല്ലോ
Verse 3
ടിക്കറ്റെവിടെ കിട്ടും എന്നും നീയും അന്വേഷിച്ചാൽ കാൽവറിയെന്നൊരു ബുക്കിംഗ് ഓഫീസ് ഗോൽഗോഥായിലുണ്ട്(2) ഏജന്റ് ആരുമില്ല യേശു മാത്രം ഉണ്ട്(2) അവന് എല്ലാം ഹൃദയം നല്കിൽ ടിക്കറ്റ് തന്നീടുമെ
Verse 4
വാനമണ്ഡല സ്റ്റേഷൻ താണ്ടി നൊടിയിടയിൽ നാം പോകും ബലവാൻമാരാം ദൂതർ കാവൽ ബോഗിലാകെയുണ്ട്(2) പോക്കറ്റടിയും ഇല്ല കൊള്ളക്കാരും ഇല്ല(2) പുത്തൻ സ്റ്റേഷൻ അങ്ങകലെ നീ കാണാൻ വരികില്ലേ
Verse 5
മദ്ധ്യാകാശ സ്റ്റേഷൻ തന്നിൽ സൈറൺ നീട്ടി വിളിക്കും മന്നിൽ നിന്നും തന്റെ വിശുദ്ധർ മന്നനെ എതിരേൽപ്പാനായ് (2) കാലമേറെയില്ല, പ്രഭാതമാഗതമായ് (2) വീണ്ടെടുപ്പിൻ ടിക്കറ്റിപ്പോൾ നേടികൊള്ളുക വേഗം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?