LyricFront

Swarloka nadente nithya nadam lokam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർല്ലോക നാടെന്റ നിത്യനാടാം ലോകം എന്നു ഞാൻ കാണുമാ നിത്യത(2) ഹാ എൻ പ്രേമമേ ഹാ മേലോകമേ(2) എന്നു ഞാൻ കാണുമാ നിത്യത(2)
Verse 2
സ്വർല്ലോക ദൂതരെൻ സ്നേഹിതരെനിക്കായ് സേവകത്വം ചെയ്തീടുന്നവർ(2) ദൈവസന്നിധേ നിന്നീടുന്നവർ(2) ദൈവമുഖം കണ്ടീടുന്നവർ(2)
Verse 3
സ്വർഗ്ഗത്തിനിഷ്ടം അനുഷ്ഠിപ്പോരാപ്പോകുന്നെൻ അപ്പനും അമ്മയും സോദരൻ(2) ദൈവത്തിൻ വേലക്കാർ ഉത്തമ സാക്ഷികൾ(2) വാഗ്ദത്തം പ്രാപിച്ച സിദ്ധൻമാർ(2)
Verse 4
സ്വർഗ്ഗത്തിലാണെന്റെ മന്ദിരം അഴിയാത്ത മാർഗ്ഗത്തിലാണതിൻ വേലകൾ(2) എത്ര മനോഹരം എത്ര വാസസ്ഥലം(2) തത്ര കർത്താവൊരുക്കുന്നിതാ(2)
Verse 5
യേശു താനെൻ സമ്പത്താകുന്നെൻ നിക്ഷേപം മോക്ഷത്തിലാം നശിക്കില്ലത്(2) ഈ ലോക ലാഭങ്ങൾ ചപ്പും കുപ്പയും(2) എപ്പോഴും ചേതം എന്നെണ്ണുന്നെ(2)
Verse 6
അറുപ്പാനുള്ളാടെ പോൽ എണ്ണുന്നേ എന്നെ ഞാൻ വെറുത്തീടുന്നേ നിത്യജീവന്നായ്(2) മായ മായയെ ഈ ലോക ഭാഗ്യമെ(2) സ്വർല്ലോക ഭാഗ്യമെൻ ഇമ്പമേ(2)
Verse 7
ഞാനെന്റെ കാന്തനെ കാണുവാനുള്ളൊരു കാലമണയുന്നല്ലേലൂയ്യാ (2) ദുഃഖവും തീർന്നുപോം മരണവും നീങ്ങിടും(2) ബയൂലാ നാട്ടിൽ നിത്യായുഗം(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?