LyricFront

Swarloka paura janame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർലോക പൗരജനമേ തരുമോ ഈ ലോകം സ്ഥിരധനമോ സുഖമോ? നമ്മൾക്കെന്തിന്നീയുലകിൻ മഹിമ? ക്രിസ്തുവിന്റെ നിന്ദ ചുമക്കാം
Verse 2
വിലയേറും നിണം ചൊരിഞ്ഞു നമ്മെ വീണ്ടെടുത്തതവനാം തന്റെ കാൽച്ചുവടുകളിൽ നോക്കി പിന്തുടരും നമ്മളന്യരുലകിൽ
Verse 3
പരിപാവനനായ് നടന്ന പരനേശുവോടീയുലകം പെരുമാറിയെതിരായിട്ടെങ്കിൽ നമുക്കെതിരാകുവതത്ഭുതമോ?
Verse 4
അവൻ മൂലം ഭൂവിയുളവാം അപമാനം നിത്യധനമാം അവൻ മാനിച്ചിടും നിത്യതേജസ്സ് ധരിപ്പിക്കും ദൈവദൂതസദസ്സിൽ
Verse 5
ഇഹലോകചിന്ത വെടിഞ്ഞ് സ്വന്തനാട്ടിലേക്ക് തിരിഞ്ഞ് നമുക്കായി വീടൊരുക്കും നാഥൻ വരവിനായ് കാത്തിരിക്കാം പ്രിയരേ!
Verse 6
രീതി: എന്നുള്ളമെ സ്തുതിക്ക നീ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?