LyricFront

Swarloka raajane bhooloka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർലോക രാജനെ ഭൂലോക ജാതനെ വണങ്ങീടുന്നു ഞാൻ വണങ്ങീടുന്നു ഞാൻ
Verse 2
സ്വർഗ്ഗസിംഹാസനെ നിത്യനായ് വാണോനെ സ്വർഗ്ഗമഹിമ വിട്ടിറങ്ങി വന്നോനെ
Verse 3
സത്യേക ദൈവത്തിൻ വചനമായോനെ സത്യവചനത്തെ ഞങ്ങൾക്കു തന്നോനെ
Verse 4
ദൈവവചനത്തിൻ പൊരുളായുള്ളോനെ വാഗ്ദത്തങ്ങൾക്കെല്ലാം പൂർത്തീകരണമേ
Verse 5
മരണമേറ്റോനെ അടക്കപ്പെട്ടോനെ മരണത്തെവെന്ന് ഉയിർത്തെഴുന്നോനെ
Verse 6
വീണ്ടും വരുന്നോനെ വീണ്ടെടുത്തവനെ വിൺദൂത സൈന്യത്തിൻ നായകനായോനെ
Verse 7
സ്വർഗ്ഗപിതാവിന്റെ ഓമന മകനെ സ്വന്തമാം ഞങ്ങളിൽ ആനന്ദമായോനെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?