LyricFront

Swathanthrathin kaahaladhvani

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വാതന്ത്രത്തിൻ കാഹളധ്വനി കാൽവറിമേട്ടിൽ ക്രൂശിന്മീതെ മുഴങ്ങീടുന്നു ബന്ധത്തിൽ അന്ധരായി പാർത്തിടും മനുജർക്കെല്ലാം യോബേൽ കാഹളം മുഴക്കി സ്വാതന്ത്രം പ്രസിദ്ധമാക്കി
Verse 2
ക്രൂശിലൊരു ശബ്ദം കേൾക്കുന്നു-ഭൂവാസികളെ എങ്കൽ നോക്കി രക്ഷപ്രാപിപ്പിൻ പാപികൾക്കും രോഗികൾക്കും മോചനവും സ്വസ്ഥതയും എന്നിൽ വിശ്വസിക്കും ജനം ലജ്ജിതരായ് തീരുകില്ല
Verse 3
ഭൂതലത്തിൻ അറുതിയോളം മുഴങ്ങീടുന്നു ഇമ്പമേറും ഗംഭീരശബ്ദം ദാഹിക്കുന്ന നരർക്കെല്ലാം മാധുര്യമേറും പാനീയം സൗജന്യമായേകിടാമെന്നേശു നാഥനുരയ്ക്കുന്നു
Verse 4
എന്നിൽ ആശ്രയിക്കും ജനത്തി-ന്നാവശ്യമെല്ലാം നന്നേ നിറവേറ്റിടുവാനായ് ശക്തിഹീനത ഭവിച്ചില്ലെന്റെ കരം നിത്യഭുജം എന്നിൽ സർവ്വനിക്ഷേപവും കുറവു കൂടാതെയുണ്ട്
Verse 5
എന്റെ സമ്പത്തെന്നു ചൊല്ലുവാൻ - എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?