താരാപഥമെല്ലാം
നാഥൻ കൈകളിൽ
ചെറു തരിമണൽ പോലെ
അങ്ങ് ഉന്നത ദൈവമല്ലോ
എന്നാലും ഈ ഏഴയെ
ചെറു കുരികിലിൻ കണ്ണീരിനെ
നന്നായി അറിയും എൻ നാഥനെ
എന്തൊരത്ഭുതമേ
ദിവ്യ കാരുണ്യമേ
Verse 2
സ്വർഗ്ഗത്തിൻ സൗന്ദര്യമേ
താതന്റെ സന്തോഷമേ
സകലത്തിൻ ആധാരമേ
യേശുവേ ആരാധ്യനേ
എന്നാലും ഈ ഏഴയെ
പാപികളിൽ ഒന്നാമനെ
എങ്ങനെ ഇത്രമേൽ സ്നേഹിച്ചു
എന്തൊരത്ഭുതമേ
ദിവ്യ കാരുണ്യമേ
Verse 3
സാഗര ജലമെല്ലാം
എൻ തൂലികയിൽ നിറച്ച്
ആകാശം മുഴുവൻ
ദൈവ സ്നേഹം എഴുതി വച്ചാൽ
എന്നാലും എൻ ദൈവമേ
ആവില്ലൊരു ചെറു കണം എഴുതാൻ
ആശ്ചര്യമേ അപ്രമേയമേ
എന്തൊരത്ഭുതമേ
ദിവ്യ കാരുണ്യമേ