LyricFront

Thalirithamayoru hridayam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തളിരിതമായൊരു ഹൃദയം തരണേ അടിയനു ദേവാ തനുവിതുതളരുന്നേറ്റം തരുവായ് തണലായ് നിൽക്ക തവതിരുനിനവിൽ തരളിതമാം ഹൃദയം തരണേ അടിയനു ദേവാ
Verse 2
തമസ്സിൽ താണ്ഡവമടിയാർക്ക് താങ്ങാനാവുന്നില്ലയ്യോ താമസമെന്തേ വന്നീടുവാൻ താണുവണങ്ങുന്നീയടിയാർ തായിൽ മടിയിൽ തലചായ്ക്കും തനയർ അടിയർ തള്ളരുതേ;­ തളിരിത…
Verse 3
താരകൾ നവമായ് മനസ്സിൽ വിരിയാൻ താതാ കനിയണമെന്നും താവക കൃപയിൻ സാന്ത്വനനൂലാൽ താതാ ഞങ്ങളെ ബന്ധിക്ക തേജോരൂപം കണ്ണിനു കുളിരായ് താരായ് തളിരായ് മേവിടണേ;­ തളിരിത…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?