LyricFront

Than nithya snehathaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തൻ നിത്യ സ്നേഹത്താൽ നാഥൻ അന്തമില്ലാത്തൊരു ഭാഗ്യത്തെ എന്നേക്കുമായ് നമുക്കു നൽകി
Verse 2
ഹാ! എത്ര മോദം നിൻ ജീവിതം ദൈവത്തിന്റെ പൈതലേ കണ്ണുനീരെല്ലാം തുടച്ചീടും ആ നാളിലെന്തു സന്തോഷം
Verse 3
ലോക ദുഃഖങ്ങളേറിടുമ്പോൾ ആശ്വാസമേകുന്ന തൻ കരങ്ങൾ കൊണ്ടു നിന്നെ തലോടീടും ദുഃഖം പ്രയാസമാകെ നീങ്ങിപോം തൻ ക്രൂശിനെ നീ ധ്യാനിക്കുമ്പോൾ ഹാ!...
Verse 4
നിൻ ജീവിതക്കപ്പലിതാ ലോകമാകുന്ന വൻ സമുദ്രത്തിൽ കൂടി മുമ്പോട്ടു പായുന്നു സ്വർഗ്ഗീയ തുറമുഖത്തെത്തിടുമ്പോൾ നായകൻ നിന്നെ സ്വീകരിക്കും ഹാ!...
Verse 5
ശത്രുക്കളാരുമില്ലാത്ത വീട്ടിൽ പളുങ്കുനദി പ്രവഹിക്കും തീരത്തിൽ നിശ്ചയമായ് നീ ആനന്ദിക്കും ഈ ലോകത്തിന്റെ എല്ലാ മോഹങ്ങളും എന്നേയ്ക്കുമായ് നീ പരിത്യജിക്കും ഹാ!...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?