LyricFront

Thangka niramezhum thalayudayone

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തങ്കനിറമെഴും തലയുടയോനേ!-ദേവാ! നിങ്കഴലിണപണിവോർ ധന്യരാമേ
Verse 2
നിന്നുടയ തിരുമുഖം പാർത്തു കൊണ്ടു-നിന്റെ സന്നിധിയിൽ നിന്നിടുന്നോർ ഭാഗ്യവാന്മാർ
Verse 3
ആയിരം ദിനങ്ങളെക്കാൾ നിന്റെ മുമ്പിൽ-ഒരു വാസരം കഴിപ്പതതി മോദമല്ലോ
Verse 4
ഭൂതലമടിയാർക്കൊരു പരദേശം ഞങ്ങൾ വീടു നോക്കിയോടുന്നിതാ പ്രിയ നാഥാ!
Verse 5
നിൻമുഖത്തിൻ വെളിച്ചത്താൽ ഞങ്ങളെ നീ നിത്യ- നന്മയിൽ നടത്തിടുക യേശുനാഥാ!
Verse 6
ഇൻപമേറും തിരുമൊഴി കേട്ടു ഞങ്ങൾ-തെല്ലും തുൻപമെന്യേ നിൻപാദം വണങ്ങിടട്ടെ
Verse 7
താമരകൾ വിടർത്തുന്ന രവിപോലെ-മുഴു- യാമിനിയിൽ വിളങ്ങുന്ന ശശിപോലെ
Verse 8
പൈതലിന്നു പാൽ കൊടുക്കും അമ്മപോലെ-പരി ശോഷിതമാം കുളത്തിന്നു മഴപോലെ
Verse 9
നീയിരിക്ക ഞങ്ങൾക്കെന്നും ചാരുരൂപാ! നിന്റെ തൂമൊഴികൾ കേൾപ്പിക്കുക ഗുരുനാഥാ!
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?