Verse 1താങ്ങുവാനായ് ആരുമെ
എനിക്കില്ലയെന്നാലും
ഏറ്റം ചാരെ യേശു എൻ
സഹായമായ് വരും
Verse 2ഇല്ല, നിരാശ ഇല്ലിനി
എനിക്കേശു ഉള്ളതാൽ
Verse 3മാർഗ്ഗമൊന്നും മുന്നിലായ്
കാണാതെ വന്നാലും
ചെങ്കടൽ പിളർന്നവൻ
വൻ പാത തുറന്നിടും
Verse 4കണ്ണുനീരിൻ താഴ്വരെ
ആശ്വാസം തേടുമ്പോൾ
മൃത്യവെ ജയിച്ചവൻ
ആശ്വാസമായ് വരും
Verse 5തോൽവി ഏറ്റു മാറുവാൻ
വൻ പ്രേരണ വന്നാൽ
വിജയ വീരനാം യേശുവിൽ
എൻ ജയം സുനിശ്ചിതം