LyricFront

Thathante kaiyenne cherthupidikkumpol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
താതന്റെ കൈയെന്നെ ചേർത്തുപിടിക്കുമ്പോൾ അറിയുന്നു ഞാനാ കരത്തിൻ ബലം താതന്റെ കരത്തിൻറെ ബലം ഞാൻ അറിയുമ്പോൾ അറിയുന്നു താതനും വേദനകൾ എന്നെ നന്നായി അറിയുന്നവൻ എൻറെ ഭാരങ്ങൾ അറിയുന്നവൻ(2)
Verse 2
യേശുവേ എൻ ദൈവമേ നീയല്ലാതെനിക്കാരുമില്ല എന്നേശുവേ എൻ കാന്തനെ അങ്ങേപ്പോലെ മറ്റാരുമില്ല നീയല്ലാതെനിക്കാരുമില്ല അങ്ങേപ്പോലെ മറ്റാരുമില്ല(2)
Verse 3
താങ്ങിടുമെന്നെ ക്ഷീണിതനാകുമ്പോൾ കൂടവേയിരുന്നീടും രോഗിയായിടുമ്പോൾ(2) മറ്റാർക്കുമളക്കുവാൻ കഴിയാത്ത വേദനകൾ അറിയുന്ന ഒരുവൻ എന്നേശുമാത്രം(2)
Verse 4
സകലവും എന്നിൽ നിന്നന്യമായ് തീരുമ്പോൾ സർവ്വ കാരണ ഭൂതൻ അരികിലണഞ്ഞീടും(2) സാരമില്ലെന്നോതി തോളിൽ വഹിച്ചീടും ഇത്ര നല്ലിടയനാം യേശുമതി(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?