LyricFront

Thedum mukhalaavanyamen priyaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തേടും മുഖലാവണ്യമെൻ പ്രിയാ നിൻ തേജസ്സേറും ശിരസ്സിൽ മഹത്വം
Verse 2
ആഹ്ലാദമേറുന്നെന്നകമേ നിന്നുയരെ ആനന്ദ ഗാനങ്ങൾ പാടുവാൻ തുടരെ (2) തേടും...
Verse 3
പ്രേമത്താലാവൃതമാകുന്നെൻ പ്രിയാ പ്രേക്ഷണം ചെയ്യണമേഴയെ ധ്യതിയായ് തേടും...
Verse 4
ആപത്തടുത്തടുത്തെത്തിടും നേരം ആകുലമില്ലെനിക്കര നൊടി നേരം തേടും...
Verse 5
സന്തതം വിശ്രമിക്കും തവ സവിധേ സങ്കടം പോയി മറഞ്ഞീടുമഗാധേ തേടും...
Verse 6
ലോകം ഇവിടെനിക്കുന്നതമായ ലാഭമുരയ്ക്കുകിലായതു മായ തേടും...
Verse 7
കൺകൾ മിനു മിന മിന്നുന്ന മേനി കണ്ടു കൊതി തീരാമാനന്ദമോടിനി തേടും…
Verse 8
ജീവമുടി ചൂടി വാഴുമനന്ത ജീവകനി ഭുജിച്ചീടും നിരന്തരം തേടും…
Verse 9
കാന്തി മിന്നും മുഖശോഭ കണ്ടെന്നും കാത്തിരിക്കും പ്രേമത്തള്ളലാലെന്നും തേടും…
Verse 10
നിൻ മുഖവിക്ഷണം ചെയ്തവരാരും നിർമ്മല ശോഭ കലരാത്തോരില്ല- തേടും...
Verse 11
കാന്തി മിന്നും തേജോരൂപമായി നാമും കാണുമ്പോഴാകുമെന്നോതുന്നു വചനം തേടും...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?