LyricFront

Theeyil koodi poyalum njaan venthu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തീയിൽ കൂടി പോയാലും ഞാൻ വെന്തുപോവില്ല വെളളത്തിൻ മേൽ വീണാലും ഞാൻ മുങ്ങി പോകില്ല എന്റെ ദൈവം എന്നോടു കൂടെ അവൻ ഒരു നാളും കൈവിടുകില്ല
Verse 2
എന്നെ കൈ പിടിച്ചു നടത്തുന്നോനെ അവൻ എന്നാളും എന്നാളും വിശ്വസ്തൻ വിശ്വസ്തനെ... എൻ ദൈവമേ(2) അവൻ നല്ലവനല്ലോ അവനു സ്തുതി(2)
Verse 3
എൻ കാതുകളിൽ നിന്റെ സ്വരം ഇമ്പമായിടും നിൻ വചനം എൻ കാലുകൾക്ക് ദീപമായിടും (2) നിന്റെ സ്നേഹം എത്ര വലുത് നിന്റെ ദയയോ എന്നെ മാറില്ല; എന്നെ കൈപിടിച്ചു...
Verse 4
പൊട്ടക്കുഴിയിൽ വീണാലും ഞാൻ മറഞ്ഞു പോവില്ല സിംഹക്കുഴിയിൽ വീണാലും ഞാൻ തീർന്നു പോവില്ല (2) നിന്റെ കരുതൽ എത്ര ആശ്ചര്യം നിന്റെ വിടുതൽ എനിക്ക് അത്ഭുതം; എന്നെ കൈപിടിച്ചു...
Verse 5
എൻ ബലഹീനതയിൽ നല്ല ബലം നൽകീടും കാത്തിരിക്കുന്നോർ പുതുശക്തി പ്രാപിക്കും (2) അങ്ങേ വരവിൻ ദിനം വരെയും നിന്നിൽ ചേർന്നു ജീവിക്കും ഞാൻ എന്നെ കൈപിടിച്ചു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?