LyricFront

Thenilum madhuram then kattayekkaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തേനിലും മധുരം തേൻ കട്ടയെക്കാൾ അതിമധുരം തിരുവചനം
Verse 2
ആയിരമായിരം പൊൻവെള്ളി നാണ്യത്തേക്കാൾ നിൻ വായിൻ വചനമെ എനിക്കു പ്രിയം പരദേശിയാമെൻ ഭവനത്തിൻ കീർത്തനവും ഉല്ലാസ ഘോഷവുമാം തിരുവചനം(2)
Verse 3
പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലും നിൻ വചനം എന്നും സുസ്ഥിരമെ അതിന്റെ പ്രബോധനം പ്രമോദങ്ങൾ നൽകിടുമേ അതിനാലെൻ യൗവ്വനം പുതുക്കിടുമെ(2)
Verse 4
എൻ വഴി കുറവുകൾ തീർത്തിടും വചനത്താൽ എൻ ദാഹം തീർത്തിടും നീരുറവ ശത്രുക്കൾ കണ്ടു ലജ്ജിച്ചിടും വിധം നൻമയിൻ അടയാളം നൽകിടുന്നു(2)
Verse 5
പകൽ സൂര്യനുമല്ല രാത്രി ചന്ദ്രനുമല്ല പ്രഭ ചൊരിയുന്നതു നിൻ വചനമത്രെ നിത്യ പ്രഭയാകും ദൈവത്തിൻ കുഞ്ഞാടവൻ നീതി സൂര്യനായെന്നും വിളങ്ങിടുമെ(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?