LyricFront

Thenilum madhuram vedamalla

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തേനിലും മധുരം വേദമല്ലാതി- ന്നേതുണ്ടുചൊൽ തോഴാ...നീ സശ്രദ്ധമിതിലെ സത്യങ്ങൾ വായിച്ചു ധ്യാനിക്കുകെൻ തൊഴാ
Verse 2
മഞ്ഞുപോൽ ലോകമഹികൾ മുഴുവൻ മാഞ്ഞിടുമെൻ തോഴാ...ദിവ്യ രഞ്ജിത വചനം ഭഞ്ജിതമാകാ ഫലം പൊഴിക്കും തോഴാ
Verse 3
പൊന്നും വസ്ത്രങ്ങളും മിന്നും രത്നങ്ങളു- മിതിന്നു സമമോ തോഴാ...എന്നും പുതുബലമരുളും അതിശോഭ കലരും ഗതിതരുമന്യൂനം
Verse 4
തേനൊടു തേൻ കൂടതിലെ നൽതെളിതേ- നിതിന്നു സമമോ തൊഴാ...ദിവ്യ തിരുവചനം നിൻദുരിതമകറ്റാൻ വഴിപറയും തോഴാ
Verse 5
ജീവനുണ്ടാക്കും ജഗതിയിൽ ജനങ്ങൾ ക്കതിശുഭമരുളിടും... നിത്യ ജീവാത്മസൗഖ്യം ദേവാത്മാവരുളും വഴിയിതു താൻ ന്യൂനം
Verse 6
കാനനമതിൽവച്ചാനന്ദരൂപൻ വീണവനോടെതിർക്കേ... ഇതിൻ ജ്ഞാനത്തിൻ മൂർച്ച സ്ഥാനത്താലവനെ ക്ഷീണിപ്പിച്ചെന്നോർക്ക
Verse 7
പാർത്തലമിതിലെ ഭാഗ്യങ്ങളഖിലം പരിണമിച്ചൊഴിഞ്ഞിടിലും... നിത്യ പരമേശവചനം പാപിക്കു ശരണം പരിചയിച്ചാൽ ന്യൂനം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?