തിരയും കാറ്റും കോളും എൻ മനസ്സിൽ കൂടിയേറ്റം
ഞാൻ തുഴയും ചെറു വള്ളത്തിൽ എന്നും വിഭ്രമ ജലതാളം
നീ താ ശാന്തത കുളിരേകും ശുഭവാക്കും
തുണയേകും തുഴയായും അങ്ങേകരെയത്തിടുവോളം
Verse 2
കാർമേഘമാം നിരാശയാകും നീർപക്ഷിതൻ ചിറകടിയും
തൂവെയിലിൽ വാടിവീഴും പൂക്കളുടെ രോദനവും
ഈ എന്റെ ഉള്ളിൽ നിന്നും നീക്കമോ നാഥാ
എനിക്കു നീ തരൂ നിന്റെയാ സാന്ത്വനം
Verse 3
ദു:ഖങ്ങളിൽ തിരയേറ്റു വാങ്ങി വേദനിക്കും മനസ്സിനേയും
ചെറുമഴയിൽ ചോർന്നൊലിക്കും നിറകുടമീ കണ്ണുകളും
ഈ എന്റെ ഉള്ളിൽ നിന്നും നീക്കമോ നാഥാ
എനിക്കു നീ തരൂ നിന്റെയാ സാന്ത്വനം