LyricFront

Thirucharana seva cheyyum nararilathi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തിരുചരണ സേവ ചെയ്യും നരരിലതി പ്രേമമാർന്ന പരമഗുണ യേശു നാഥാ നമസ്കാരം
Verse 2
നിജ ജനക സന്നിധിയും വിബുധരുടെ വന്ദനയും വെടിഞ്ഞു വന്ന ദിവ്യ ഗുരോ നമസ്കാരം
Verse 3
പശുക്കുടിയിൽ ജീർണ വസ്ത്രം അതിൽ പൊതിഞ്ഞ രൂപമതു ശിശു മശിഹാ തന്നെയവോ നമസ്കാരം
Verse 4
ക്രൂശിൽ തിരു ദേഹം സ്വയം യാഗമാക്കി ലോക രക്ഷ സാധിച്ചൊരു ധർമ്മനിധേ നമസ്കാരം
Verse 5
പിതൃ സവിധമണഞ്ഞു മമ കുറവുകൾക്ക് ശാന്തി ചെയ്‌വാൻ മരുവിടുന്ന മാന്യമതേ നമസ്കാരം
Verse 6
നിയുത രവിപ്രഭയോടിഹ പുനർഗമിച്ചു പാപികൾക്ക് നിരയ ശിക്ഷ നല്കും വിഭോ നമസ്കാരം
Verse 7
ഉലകിനുള്ള മലിനതകൾ അഖിലം പരിഹരിച്ചു ഭൂവിൽ ദശ ശതാബ്ദം വാഴുവോനെ നമസ്കാരം (തിരുചരണ..)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?