LyricFront

Thiruchevi chaayikkename

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പല്ലവി തിരുച്ചെവി ചായിക്കേണമേ ദരിദ്രനാമെൻ കരച്ചിലും നീ കേട്ടിടേണമേ
Verse 2
അനുപല്ലവി പരത്തിൻ ദൂതരിൻ പാട്ടുകൾ പെരുത്ത മോദമായ് കേട്ടിടും പെരുത്തുയർന്ന കിതേശുവേ നിറഞ്ഞ സങ്കടമാകയാൽ-തിരു
Verse 3
ചരണങ്ങൾ 1 ശരണമെന്നു നിൻ മുൻ വീഴുന്നേൻ-പരനേ എന്നെ ഒരിക്കലും നീ കൈവെടിയല്ലേ-ഓരോ ദിനവും ഇരുന്നു ഞാൻ കരഞ്ഞീടുന്നിതാ തുറന്നു ഞാൻ പറഞ്ഞീടുന്നിതാ ഉരുക്കമുള്ള എൻ നായകാ പൊറുക്കുകെൻ പിഴയാകവേ തിരു…
Verse 4
നിലവിളിക്കുന്നേൻ അടിയൻ-നീ കേൾക്കണമേ! വലിയവനാമെൻ തമ്പുരാനേ!-നിലയില്ലയ്യോ! അലയുവാൻ നിൻ അടിയനെ അകലെ ഓടിച്ചീടരുതേ സ്ഥലത്തിൽ വന്നെൻ ജപത്തിനു ഫലം നീ കല്പിച്ചിടണമേ തിരു
Verse 5
നിനക്കു തുല്യം ദൈവങ്ങളില്ലേ-നിൻ ക്രിയയെല്ലാം നിനച്ചറിവാൻ ബുദ്ധിമാനില്ലേ-മന്നവനീശോ മനസ്സലിഞ്ഞീടേണം പരാ! അനുഗ്രഹിച്ചീടേണം പരാ! അനർത്ഥ നാളായിതേ പരാ! നിനക്ക് ഭയം വീഴുന്നിതാ തിരു…
Verse 6
പെരുത്തു പാപവ്യാധിയെന്നുള്ളിൽ-നിൻ നന്മകൾക്കു ഒരിക്കലും ഞാൻ യോഗ്യനല്ലയോ-എൻ രക്ഷിതാവേ പെരുത്ത തിന്മയാലിതാ വരുത്തമുള്ളാരടിയനെ നിറുത്തി നിൻ മുൻവരും വരെ കരത്തിനാൽ താങ്ങീടണമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?