LyricFront

Thirukrupa thannu nadathanamenne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തിരുകൃപ തന്നു നടത്തണമെന്നെ തിരുഹിതം പോലെ നാഥാ തിരുഹിതം പോലെയെൻ നാഥാ
Verse 2
ബഹുവിധ എതിരുകൾ വളരുമിനാളിൽ ബലഹീനനാം ഞാൻ തളർന്നു പോകാതെ(2) ബലമെഴും കരത്താൽ താങ്ങണം എന്നെ; ബഹുലമാം കൃപയാൽ നടത്തണം നാഥാ(2)
Verse 3
മരുതലമേകും ദുരിതങ്ങളഖിലവും മകുടങ്ങളാണെന്നെണ്ണി ഞാൻ വസിപ്പാൻ(2) തിരുകൃപയെന്നിൽ പകരണമനിശം; തിരുമൊഴി കേട്ടു ഞാൻ വളരുവാൻ നാഥാ(2)
Verse 4
പഴയ മനുഷ്യനെ ഉരിഞ്ഞു ഞാൻ കളഞ്ഞു പുതിയ മനുഷ്യനെ ഉള്ളിൽ ഞാനണിഞ്ഞു(2) ഉയിരുള്ള നാൾവരെയും ഉലകിൽ നിൻ വഴിയിൽ; ഉൺമയായ് നടപ്പാൻ വരം തരൂ നാഥാ(2)
Verse 5
നിൻ നാമമെന്നിൽ മഹിമപ്പെടേണം നിൻ സ്നേഹമെന്നിൽ നിറഞ്ഞു വരേണം(2) നീ എന്നിൽ വളർന്നും ഞാൻ എന്നിൽ കുറഞ്ഞും; നിന്നിൽ ഞാൻ മറഞ്ഞു മായണം നാഥാ(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?