LyricFront

Thirumukham kanunthorum orumayin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തിരുമുഖം കാണുന്തോറുമൊരുമയിൻ കതിരാലെന്നരവിന്ദം വിടരുന്നു അരുമയിന്നുയിരാളാ! അഴകേറും മണവാളാ! കരിമുകിൽ കുഴലാളാ! കരുണയിൻ മാനുവേലാ!
Verse 2
ആദിയിൽ താതൻ നിന്നോടി- ണച്ചാനെന്നെയെന്നാലും പാതകൻ നിന്നിൽനിന്നു പിരിച്ചിതെന്നെ ആദിവചനം ജഡമായോനേ നിൻ ജീവനെ യാതനയിലാക്കിയ പാപി ഞാനേ! പാതിവ്രത്യഭംഗത്താൽ പൂതിപ്പൂഴിയാമെന്നിൽ നീതിപരിമള നീരൂതിവായാലൊഴിച്ച
Verse 3
പഞ്ചപാതകിയാമെൻ നഞ്ചുണ്ടവായിൽനിന്നു പുഞ്ചിരിയോടു തൂകും കെഞ്ചുംമൊഴി നെഞ്ചു പൊടിയിച്ചൂറും നിൻജീവനത്താലെന്നിൽ ചെഞ്ചമ്മേ ചെയ്യുന്നഭിഷിഞ്ചനത്തെ അഞ്ചുമുറിവിൽ നിന്നു പഞ്ചമ്പൻബാണമേറ്റ നിഞ്ചേടി ഞാനാകയാലെൻ ചിന്തനമെല്ലാം നിൻ
Verse 4
കാന്താ! നിൻ കനകവായ് കാന്തികലരുകയാൽ പൂന്തേനുരുവായ നിൻ സാന്ത്വമുളള നിന്തേൻ ചൊൽക്കുറിയാൽ സുഗന്ധം നൽകിടുന്നൊരു കാന്താരവിന്ദമാമീ കാന്തയെ നീ സന്തോഷത്തോടുൾക്കൊണ്ടു സന്തതം തിരുമാർവ്വിൽ ചിന്താമണിയാ നീ ചേർക്കെൻ ചിന്തനമെല്ലാം നിന്റെ
Verse 5
മന്നാ! നിൻപൊന്നിൻകരമെന്നിൽ നിഴലിച്ചതാൽ നിന്നുരുവമെന്നുളളിൽ മിന്നുന്നിതാ നിന്നിൽ മാത്രമൊഴികെ മണ്ണിലുളെളാന്നിലുമേ എൻ നാവിന്നില്ല രുചി തെല്ലുപോലും നിന്നുയിർ നിറഞ്ഞ നിൻ വഹ്നിബീജമാം മന്നാ തന്നുപോഷിപ്പിക്കെന്നെ വിണ്ണൊളികൾ നിറഞ്ഞ.

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?