LyricFront

Thirunama kerthanam paduvan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തിരുനാമ കീർത്തനം പാടുവാൻ അല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ അപദാനം എപ്പോഴും ആലപിച്ചില്ലെങ്കിൽ അധരങ്ങൾ എന്തിനു നാഥാ ഈ ജീവിതം എന്തിനു നാഥാ (2)
Verse 2
പുലരിയിൽ ഭൂപാളം പാടിയുണർത്തുന്ന കിളികളോടൊന്നു ചേർന്നാർത്തു പാടാം (2) പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്നകുളിർ കാറ്റിൽ അലിഞ്ഞു ഞാൻ പാടാം (2) തിരുനാമ..
Verse 3
അകലെ ആകാശത്ത് വിരിയുന്ന താര തൻ മിഴികളിൽ നോക്കി ഞാൻ ഉയര്‍ന്നു പാടാം (2) വാന മേഘങ്ങളിൽ ഒടുവിൽ നീയെത്തുമ്പോൾ മാലാഖമാരൊത്ത് പാടാം (2) തിരുനാമ..

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?