LyricFront

Thiruvachanam mananam cheythidukil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തിരുവചനം മനനം ചെയ്തിടുകിൽ അമിതാനന്ദമനുഭവിക്കാം പരകോടി നവരത്ന ഖനിയതിലും വിലതീരാത്ത തിരുവചനം
Verse 2
നാഥന്റെ തിരുമൊഴി കേൾക്കാം-അതിൽ ജീവന്റെ പുതുവഴി കാണാം ജീവിത തരു തഴച്ചനുദിനം വളരാൻ വചനത്തിൽ ആഴത്തിൽ വേരുറയ്ക്കാം തിരു..
Verse 3
അരിതൻ നിരകളോടെതിർക്കാൻ - ഇതു ഇരുവായ്ത്തലയുള്ള വാളാം നശിക്കുന്ന ജനത്തിന് ഭോഷത്തമിവിടെ വിശ്വസിക്കുന്നവർക്കെന്നും പുതുജീവൻ തിരു..
Verse 4
ഇരുളിൻ പ്രവൃത്തികളകലും - ഇതു കരളിൽ മധുരിമ പകരും തളരുമാത്മാവിനു പുനരുയിരേകും കളങ്കങ്ങൾ കഴുകുവാൻ തുണയേകും തിരു...
Verse 5
വചനം ഒഴുകിടുമവിടെ - പുതു ചലനം ഏതിലും നൂനം വഴി കുഴഞ്ഞുഴലുന്ന പഥികർക്കു പാരിൽ കനകദീപമായ് പ്രഭയേകും തിരു…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?