LyricFront

Thiruvachanapporul ariyaan ulkkaazhcha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തിരുവചനപ്പൊരുളറിയാൻ ഉൾക്കാഴ്ചയേകിടാൻ ഒരുക്കമുള്ള മനമോടെ തിരുസന്നിധി അണയാം ആത്മമാരി ഈ സഭമേൽ അനവരതം ഒഴുകാൻ ഹൃദയങ്ങളെ തുറക്കാം
Verse 2
പരിശുദ്ധാത്മാവേ വരിക ഈ സഭാ മദ്ധ്യേ ഒരുമയോടെ കാത്തിരിക്കും നിൻ ജനമൊന്നായ്
Verse 3
ഇരുവായ്ത്തലവാളാകും നിൻ തിരുവചനങ്ങൾ ആശയോടെ കേട്ടിടുവാൻ മുൻ വിധി വിട്ടീടാം കഠിന ഹൃദയങ്ങളെ തകർക്കുമീവചനം ഉള്ളങ്ങളെ ഉണർത്തിടട്ടെ
Verse 4
ഉണർന്നെഴുന്നേൽക്കുക സഭയെ മറുതലിൽച്ചീടരുതേ ചോദ്യം ചെയ്യാതെ അനുസരിക്ക ദൈവശബ്ദത്തെ ഈ ലോക സ്നേഹവും നേട്ടവും നോക്കാതെ കർത്തനെ അനുഗമിക്കാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?