LyricFront

Thuna enikkeshuve kuraviniyillathaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചിടും ഞാൻ
Verse 2
അവനെന്റെ സങ്കേതവും അവലംബവും കോട്ടയും അവനിയിലാകുലത്തിൽ അവൻ മതിയാശ്രയിപ്പാൻ
Verse 3
പകയെന്റെ കെണികളിലും പകരുന്ന വ്യാധിയിലും പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽ
Verse 4
ശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ പരിചയും പലകയുമാം പരമനിപ്പാരിടത്തിൽ
Verse 5
വലമിടമായിരങ്ങൾ വലിയവർ വീണാലും വലയമായ് നിന്നെന്നെ വല്ലഭൻ കാത്തിടുമേ
Verse 6
ആകുലവേളകളിൽ ആപത്തുനാളുകളിൽ ആഗതനാമരികിൽ ആശ്വസിപ്പിച്ചിടുവാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?