LyricFront

Udaya nakshathram vaanil udichidaray

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉദയനക്ഷത്രം വാനിൽ ഉദിച്ചിടാറായ് പ്രഭയേറും പ്രഭാതമിങ്ങടുത്തിടാറായ് തിരുസഭയേ വേഗമുണർന്നിടുക രാജാധിരാജനെ എതിരേൽക്കുവാൻ
Verse 2
ഇരുളേറും ഈ ലോകയാത്രയിൽ നാം ഇരുളിന്റെ പ്രവർത്തികൾ ഉരിഞ്ഞിടുക ലോകമോഹങ്ങൾ മുറ്റും പരിത്യജിക്കാം രാക്കാലം തീരാറായ് പകൽ വരുന്നേ
Verse 3
ഇഹത്തിലെ ദുരിതങ്ങൾ സാരമാക്കേണ്ട മഹത്തായ പ്രതിഫലം നമുക്കുണ്ടല്ലോ ദൈവഭയത്തിൽ വിശുദ്ധരായ് തീരാം തൻ വേലയിൽ വർദ്ധിച്ചു വന്നിടാം
Verse 4
കണ്ണുനീരും നെടുവീർപ്പും നീങ്ങിടുമേ കർത്താവിനോടു നാം ചേർന്നിടുമ്പോൾ അണച്ചിടുമേ തൻ പൊൻ തിരുമാർവ്വിൽ ആമോദപൂർണ്ണരായ് നാം കൂടെ വാണിടും
Verse 5
വിശുദ്ധനിനിയും തന്നെ തന്നെ വിശുദ്ധീകരിക്കട്ടെ നീതിചെയ്യുന്നോനധികം നീതി ചെയ്യട്ടെ മാലിന്യം വാട്ടം കറകളേൽക്കാത്ത മണവാട്ടിയായ് നാമൊരുങ്ങിടാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?