LyricFront

Udayavaneshuvennidayanallo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉടയവനേശുവെന്നടിയനല്ലോ ഉലയുകില്ല ഞാനീയുലകിൽ ആനന്ദമേ പരമാനന്ദമേ ഞാനെന്നും നാഥനെ പുകഴ്ത്തിടുമേ
Verse 2
പച്ചപ്പുൽപ്പുറങ്ങളിൽ കിടത്തിടുന്നോൻ ശുദ്ധജലമേകി പോറ്റിടുന്നു നീറുമെൻ പ്രാണനെ തണുപ്പിച്ചു തൻ നീതിയിൽ നയിക്കും സൽപാതകളിൽ
Verse 3
ഭീതിയെഴാതെന്നെ നടത്തിടുന്നു ലോകത്തിൻ കൂരിരുൾ താഴ്വരയിൽ ശോകമെനിക്കെന്തിന്നരുമ നാഥൻ ആശ്വാസദായകനനുദിനവും
Verse 4
അരികളിൻമദ്ധ്യേ നൽ വിരുന്നൊരുക്കി അഭിഷേകതൈലത്താൽ ശിരസ്സിലേകും കവിഞ്ഞൊഴുകും മമ പാനപാത്രം മനസ്സലിവെഴും പരൻഹല്ലേലുയ്യാ
Verse 5
നന്മയും കരുണയുമായുരന്തം പിന്തുടരുമെന്നെത്തിരു കൃപയാൽ ചെന്നുചേരും സ്വർഗ്ഗമന്ദിരത്തിലെന്നെന്നും വസിക്കും ഞാൻ ഹല്ലേലുയ്യാ
Verse 6
രീതി: എൻപ്രിയനെന്തു മനോഹരനാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?