LyricFront

Ullaasamaay nadakkum sahodaraa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉല്ലാസമായ് നടക്കും സഹോദരാ! നല്ലപോൽ ചിന്തചെയ്ക പുല്ലിൻ പൂ പോലെ നിന്റെ പ്രഭാവങ്ങളെല്ലാമൊഴിഞ്ഞിടുമേ
Verse 2
നല്ല സുഖം ബലവും നിനക്കുണ്ടെന്നല്ലോ നിനയ്ക്കുന്നു നീ? തെല്ലുനേരത്തിനുള്ളിലവ-യൊന്നുമില്ലാതെയായ് ഭവിക്കാം
Verse 3
മല്ലന്മാരായുലകിൽ ജീവിച്ചവരെല്ലാമിപ്പോളെവിടെ? നല്ലപോൽ ചിന്തിക്ക നീ അവർ ശവക്കല്ലറയിലല്ലയോ?
Verse 4
എല്ലാ ജനങ്ങളെയും വയലിലെ പുല്ലിനു തുല്യമായി ചൊല്ലുന്നു സത്യവേദം ലവലേശമില്ല വ്യത്യാസമതിൽ
Verse 5
കല്ലുപോലെ കടുത്ത നിൻഹൃദയം തല്ലിയുടപ്പതിന്നായ് ചെല്ലുക യേശുപാദേ അവൻ നിന്നെ തള്ളുകില്ല ദൃഢം
Verse 6
വല്ലഭനേശുവിനെ സ്നേഹിക്കുക ഇല്ലയോ സ്നേഹിതാ നീ? നല്ലിടയൻ നിനക്കായ് ജീവൻ വെടിഞ്ഞില്ലയോ ക്രൂശതിന്മേൽ
Verse 7
രീതി: വന്ദനം യേശുപരാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?