LyricFront

Ulppathiyil njanente

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉല്പത്തിയിൽ ഞാനെന്റെ ദൈവത്തിന്റെ കരം കണ്ടു സൃഷ്ടാവ്, എന്റെ ദൈവം വലിയവൻ പുറപ്പാടിൽ ഞാനെന്റെ ദൈവത്തിന്റെ പദ്ധതി കണ്ടു യജമാനനെ, എന്റെ ദൈവം വലിയവൻ
Verse 2
ലേവ്യയിൽ അവൻ മഹാ പുരോഹിതൻ സംഖ്യയിൽ അവനെത്ര സമ്പൂർണ്ണൻ ആവർത്തനം മറക്കാത്ത ഉടയവൻ യോശുവയിൽ അവൻ രക്ഷാനായകൻ എന്റെ ദൈവം വലിയവൻ(2)
Verse 3
ന്യായാധിപന്മാരിൽ അവൻ നീതിയുള്ളവൻ രൂത്തിന്റെ താളുകളിൽ എന്റെ വീണ്ടെടുപ്പുകാരൻ ശമുവേലിൻ പുസ്തകത്തിൽ അവൻ അഭിഷക്ത പ്രവാചകൻ രാജാക്കന്മാരിൽ എന്റെ രാജാധിരാജാവ് ദിനവൃത്താന്തത്തിൽ എന്റെ ബലമുള്ള സംരക്ഷകൻ എസ്രാ, നെഹെമ്യാവിൽ എന്നെ വീണ്ടും പണിയുന്നവൻ
Verse 4
എസ്ഥേറിൽ വെളിപ്പെടുത്തി അവനെനിക്കായ് വാദിക്കുന്നവൻ ഇയ്യോബിൽ ഞാൻ കണ്ടു എന്നെ വീണ്ടും ഉയർത്തുന്നവൻ(2)
Verse 5
എന്റെ ദൈവം വലിയവൻ എന്റെ ദൈവം വലിയവൻ (2)
Verse 6
സങ്കീർത്തനങ്ങളിൽ അവനെന്റെ പുതുഗീതം സദൃശ്യവാക്യങ്ങളിൽ എന്നിൽ ജ്ഞാനം പകരുന്നവൻ സഭാപ്രസംഗിയിൽ എന്റെ ഭോഷത്വം മാറ്റുന്നവൻ ഉത്തമഗീതത്തിൽ ഓ.. അവനെന്റെ പ്രാണപ്രിയൻ യെശയ്യാ, യിരേമ്യാവിൽ എന്നെ പേർ ചൊല്ലി വിളിച്ചവൻ വിലാപവാക്കുകളിൽ എന്റെ കണ്ണീർ തുടയ്ക്കുന്നവൻ
Verse 7
യെഹേസ്കേലിൻ പ്രവചനത്തിൽ അവനെന്റെ പുതു ജീവൻ ദാനിയേലിൽ കൂടിരിക്കും ദൈവമെൻ പ്രഭുവായി(2)
Verse 8
എന്റെ ദൈവം വലിയവൻ എന്റെ ദൈവം വലിയവൻ(2)
Verse 9
ഹോശേയായിൽ കാരുണ്യവാൻ എന്നെ സ്വന്തമാക്കിയവൻ യോവേലിൽ പകരുന്നവൻ, അന്ത്യനാളിന്റെ അഭിഷേകം ആമോസ്, ഓബദ്യാവിൽ എന്റെ ഭാരം ചുമക്കുന്നവൻ യോനായിൽ അയക്കുന്നവൻ, എന്നും തിരുഹിതം ചെയ്തിടുവാൻ മീഖാ, നഹൂമിൽ അവൻ തീഷ്ണതയുള്ളവൻ ഹബക്കൂക്കിൻ പ്രവചനത്തിൽ എനിക്കായി സമാപ്തി വരുത്തുന്നവൻ
Verse 10
സെഫന്യാവു, ഹഗ്ഗായിൽ എന്റെ അവസ്ഥയെ മാറ്റുന്നവൻ സെഖര്യാവു, മലാഖിയിൽ പുതു വഴികളെ ഒരുക്കുന്നവൻ(2)
Verse 11
എന്റെ ദൈവം വലിയവൻ എന്റെ )ദൈവം വലിയവൻ(2)
Verse 12
മത്തായിയിൽ യേശുവിന്റെ പ്രവൃത്തിയെ വർണ്ണിക്കുന്നു രാജകീയ സന്തതി എന്റെ യേശു വലിയവൻ മർക്കൊസിൽ യേശുവിൻ താഴ്മയുടെ മുഖം കണ്ടു സൗമ്യനായവൻ എന്റെ യേശു വലിയവൻ
Verse 13
ലൂക്കോസിൽ അവനിതാ മനുഷ്യപുത്രൻ യോഹന്നാനിൽ അവനിതാ ദൈവപുത്രൻ അപ്പോസ്തോല-പ്രവൃത്തിയിൽ ജീവിക്കുന്നവൻ റോമറിൽ എന്നെ നീതികരിക്കുന്നവൻ; എന്റെ യേശു വലിയവൻ(2)
Verse 14
കൊരിന്ത്യലേഖനത്തിൽ എന്റെ അടിസ്ഥാനം പണിയുന്നവൻ ഗലാത്യ ലേഖനത്തിൽ എന്നെ സ്വതന്ത്രമാക്കുന്നവൻ എഫേസ്യ ലേഖനത്തിൽ സഭയുടെ തലയായി ഫിലിപ്പിയ ലേഖനത്തിൽ അവൻ നല്ല മാതൃക കൊലൊസ്സ്യരിൽ ജയോത്സവം നൽകുന്നവൻ
Verse 15
തെസ്സലൊന്യരിൽ വീണ്ടും വരുന്നവൻ തിമൊഥെയൊസിൽ നല്ലിടയൻ തീത്തൊസിൽ ഉപദേശകൻ ഫിലേമോനിൽ എന്റെ സഹോദരൻ എബ്രായരിൽ വിശ്വാസനായകൻ യാക്കോബിൽ സൗഖ്യദായകൻ പത്രൊസിൽ തേജസ്സിൽ വരുന്നവൻ യോഹന്നാനിൽ ദൈവം സ്നേഹമത്രേ യൂദായിൽ എന്നെ നിർത്തുന്നവൻ
Verse 16
വെളിപ്പാടിൽ ആൽഫാ ഒമേഗാ രാജാധിരാജാവ് കർത്താധികർത്താവ് കുഞ്ഞാടെ നീ യോഗ്യൻ യേശുവേ നീ വലിയവൻ(2)
Verse 17
എന്റെ യേശു വലിയവൻ എന്റെ യേശു വലിയവൻ(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?