LyricFront

Unarnnezhunnelkkuka thiru

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉണർന്നെഴുന്നേൽക്കുക തിരുസഭയെ മണവാളൻ വരുവാൻ നേരമായിതാ ദുർഘട സമയം വരുമെന്നുള്ള സത്യ പ്രവചനം നിവർത്തിക്കുന്നേ
Verse 2
വർഗ്ഗീയ മൽസരം പെരുകിടുന്നു നിർജ്ജീവന്മാരായി മർത്യർതീരുന്നു പരസ്പരം വൈരം പെരുകിടുന്നു ലോകസ്നേഹിതരായ് തൻ ജനങ്ങളും
Verse 3
ലോകമെങ്ങും ക്ഷാമം കാളുമഗ്നിപോൽ വേഗമായ്പടർന്നു ജനത്തെയെല്ലാം വ്യാകുല സമുദ്രമതിൽ മുക്കുന്നു ആർ പിടിച്ചു കയറ്റും ഈ സമയത്തിൽ
Verse 4
അക്രമം പെരുകി വരുന്നു ഭൂവിൽ മ്ളേച്ഛബിംബസേവനിവർന്നീടുന്നു പാരിടമടക്കി വാഴും ഭൂപൻമാർ ആകവേ വിറച്ചു വിഭ്രമിക്കുന്നു
Verse 5
കർത്തൃസേവ ചെയ്തുപോർ നടത്തുവിൻ വൃത്തികേടുകളെ ദൂരയാക്കുവിൻ കർത്തൃവാസ സൗഖ്യം ആസ്വദിക്കുവിൻ പുത്തനായ രാജ്യം വന്നു വാഴുവാൻ
Verse 6
കള്ളനെപ്പോലെ താൻ വരും വേഗത്തിൽ വെള്ളയുടുപ്പിന്മേൽ ചള്ളപറ്റല്ലേ വെള്ള സിംഹാസനം തന്നിലിരിക്കും വല്ലഭൻ കുഞ്ഞുങ്ങൾതന്നെ സ്തുതിക്കും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?