LyricFront

Unarnnezhunnelkkuka thiru sabhaye

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉണർന്നെഴുന്നേൽക്കുക തിരുസഭയെ-മണ വാളന്റെ വരവിനായ് ഒരുങ്ങീടുക വരുമതി വേഗമെന്നരുളിയവൻ-പരി വാരങ്ങളോടിതാ വരുന്നു വാനിൽ
Verse 2
വരുമേ വാനത്തിൽ പ്രിയകാന്തൻ പതിനായിരങ്ങളിൽ അതിശ്രേഷ്ഠൻ വിരവോടവനെ നാം എതിരേൽപ്പാൻ ഒരുങ്ങാം ഒരുങ്ങാം തിരുസഭയെ
Verse 3
മരിച്ചവർ നടുവിൽ നീ ഉറങ്ങുകയോ-മൗനം ഭജിച്ചു നിൻ കാലങ്ങൾ കളയുകയോ ദലീലയിൻ മടിയിൽ നീ തലചായ്ക്കയോ-നിന്റെ പ്രതിഷ്ഠയാം ജഡവെട്ടാനിടയാക്കയോ വരുമേ...
Verse 4
ഉടയവൻ അരുളിയോരടയാളങ്ങൾ-ഭൂവിൽ നിറവേറുന്നോരോന്നായ് നിറവേറുന്നു കൊടിയ വിനകളെങ്ങും നടമാടുന്നു-ദൈവ സഭയെ നിൻ തലയെ നീ ഉയർത്തീടുക വരുമേ...
Verse 5
അശുദ്ധമാം വസനത്തെ എറിഞ്ഞീടുക-ദിവ്യ മഹത്വത്തിന്നലങ്കാരം ധരിച്ചീടുക വിശുദ്ധിയെ തികച്ചു നീ ഒരുങ്ങി നിന്നാൽ-സ്വർഗ്ഗ മഹിമയിൽ മണവാളൻ അണച്ചീടുമേ വരുമേ...
Verse 6
പ്രതിയോഗി വഴികളിൽ എതിർത്തീടട്ടെ-പ്രതി കൂലങ്ങൾ അനുദിനം പെരുകിടട്ടെ ജയവീരൻ യേശു മുൻ നടന്നീടുമേ-നിന്റെ കരം പിടിച്ചനുദിനം നടത്തീടുമേ വരുമേ...
Verse 7
നൊടി നേരത്തേക്കുള്ള ദുരിതമുണ്ടേ-അതി ന്നൊടുവിലോ നിത്യമാം മഹിമയുണ്ടേ അനിത്യമാം സുഖത്തെ നീ വെറുത്തിടുമ്പോൾ-നിത്യ മഹത്വത്തിൻ പ്രതിഫലം അനന്തമല്ലോ വരുമേ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?