LyricFront

Unaruka neeyen athmave cheruka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉണരുക നീയെന്നാത്മാവേ ചേരുക യേശുവിന്നരികിൽ നീ തുണയവനല്ലാതാരുള്ളൂ ഏഴകൾ നമ്മെ പാലിപ്പാൻ
Verse 2
പുതിയൊരു നാൾ നമുക്കണഞ്ഞുവന്നു എങ്ങനെ നാമിന്നു ജീവിച്ചിടും ഖേദത്തിൻ തിരകളാലലഞ്ഞിടാതെ യേശുവേ നോക്കി നാം ജീവിക്കണം
Verse 3
പോയൊരു ദിവസം അതുപോലെ ഭൂവിലെ വാസവും നീങ്ങിപ്പോം നീയതു ധ്യാനിച്ചീശങ്കൽ ആശ്രയം പുതുക്കണമീക്ഷണത്തിൽ
Verse 4
വീടുമില്ലാരുമില്ലൊന്നുമില്ലീ ലോകത്തിലെനിക്കെന്നോർക്കുക നീ വിട്ടകലും നീയൊരു നാളിൽ ഉണ്ടെന്നു തോന്നുന്ന സകലത്തെയും
Verse 5
നിത്യസൗഭാഗ്യങ്ങളനുഭവിപ്പാൻ സ്വർഗ്ഗത്തിൽ നമുക്കുള്ള വീടുമതി നിത്യജീവാമൃതമോദമണിഞ്ഞപ്പന്റെ മടിയിൽ വസിക്കരുതോ
Verse 6
സ്നേഹിതർ നമുക്കുണ്ട് സ്വർഗ്ഗത്തിൽ ദൈവത്തിൻ ദൂതരും പരിശുദ്ധരും സ്നേഹം കൊണ്ടേശുവെ വാഴ്ത്തിപ്പാടാം അവിടെ നമുക്കെന്നും പാടരുതോ
Verse 7
ക്രിസ്തന്റെ കാഹളം ഊതും ധ്വനി കേൾക്കുമോ ഈ ദിനമാരറിഞ്ഞു? വിശ്രമവാസത്തിലാകുമോ നാം ഏതിനും ഒരുങ്ങുകെന്നാത്മാവേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?