LyricFront

Unaruka sabhaye uyarthuka shirasse

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉണരുക സഭയെ ഉയർത്തുക ശിരസ്സേ മണവാളൻ വരവേറ്റം അടുത്തുപോയ് ഒരുങ്ങീടുക തളരാതെ വാനവിരിവിൽ നാം ചിറകടിച്ചുയർന്നീടുവാൻ ആത്മപുതുബലം ധരിച്ചീടുക
Verse 2
മരുഭൂവിൽ നിന്നും പ്രിയന്മേൽ ചാരി മോഹനരൂപിയായ് വരുന്നതാം ഇവളാരോ പാർത്തലേ കഷ്ടം സഹിച്ച തന്റെ പരിശുദ്ധ മണവാട്ടിയാം സത്യ സഭയിതെന്നറിഞ്ഞിടുക
Verse 3
പറന്നീടുമേ ഞാൻ മറന്നീടുമേ എന്റെ മന്നിലെ കഷ്ടങ്ങളഖിലവും ഒരു ദിനത്തിൽ കണ്ണുനീർ തുടച്ചീടുമേ പ്രിയൻ പ്രതിഫലം നൽകീടുമേ ഞാൻ യുഗാ യുഗം വാണിടുമേ
Verse 4
വരങ്ങളാൽ നിറഞ്ഞും ഫലങ്ങളാൽ വളർന്നും അരുമ മണവാളൻ വരവിങ്കൽ ഗമിച്ചീടുവാൻ ഒരുക്കങ്ങൾ തികച്ചീടുക നിന്റെ ദീപങ്ങൾ തെളിച്ചീടുക എണ്ണപാത്രങ്ങൾ നിറച്ചീടുക
Verse 5
രാത്രി കഴിവാറായ് പകലേറ്റം അടുത്തു മാത്രനേരത്തിനുള്ളിൽ കർത്തനുമെഴുന്നെള്ളാറായ് വീരരേ ഉറങ്ങുകയോ സീയോൻ യാത്രയിൽ മയങ്ങുകയോ നാം ധീരരായ് ഗമിച്ചിടുക
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?