LyricFront

Unarvin kaate veeshuka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉണർവ്വിൻ കാറ്റേ വീശുക മനസ്സലിവിൻ ദൈവമേ ഉണർന്നു ഞങ്ങൾ നിന്നുടെ ഗുണഗണങ്ങൾ വർണ്ണിപ്പാൻ
Verse 2
പെന്തക്കോസ്തതിൻ നാളിൽ നിൻ സ്വന്തദാസർക്കാകെയും ചിന്തിയ നിൻ ശക്തിയിൽ പിന്തുടർച്ച നൽകണം
Verse 3
നോക്കുക ഈ താഴ്വര ചത്ത അസ്ഥികൂടങ്ങൾ ഒക്കെയും ഉണർന്നീടാൻ ജീവയാവി വീശുക
Verse 4
കൊർന്നല്യോസിൻ ഭവനത്തിൽ പകർന്ന ദിവ്യശക്തിയെ തന്നിടേണം ഇന്നു നിൻ ആത്മദാനം ഈശനേ
Verse 5
ചുഴലിക്കാറ്റിന്റെ ശക്തിയാൽ ഉയർന്നുപൊങ്ങും ഇലകൾപോൽ കഴുകൻ ശക്തിപ്രാപിച്ചു പറന്നു വാനിൽ ഏറുവാൻ
Verse 6
നാമധേയക്കോട്ടകൾ തകരണം ഈ കാറ്റിനാൽ നന്മ തിന്മയേതെന്ന് ഉണ്മയായി കാട്ടണം
Verse 7
സത്യദൈവ സേവയും ശുദ്ധ ദൈവഭക്തിയും സത്യദൈവവചനവും നിത്യമേകി പാലിക്ക
Verse 8
നൽകീടേണം ദൂതുകൾ ഓതുവാൻ നിൻ സത്യങ്ങൾ കത്തിക്കേണം ശക്തിയെ ഞങ്ങളുള്ളിൽ വേഗമായ്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?