LyricFront

Unnathan neeye aaradhyan neeye

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉന്നതൻ നീയേ ആരാധ്യൻ നീയേ സ്തുതിക്കു യോഗ്യനും അങ്ങു മാത്രമേ (2) യേശുവേ.. എൻ താതനെ എൻ ആശ്രയം അങ്ങു മാത്രമേ
Verse 2
എന്നേശുവേ എൻ ജീവനേ എൻ സർവ്വവും അങ്ങു മാത്രമേ ആരിലും ശ്രേഷ്ഠനും ആരിലും സ്തുത്യനും അങ്ങു മാത്രമേ (2)
Verse 3
ആരാധന യേശുവേ... ആരാധിക്കും അങ്ങേ ഞാൻ (2)
Verse 4
ഉറ്റോരും ഉടയോരും തളളിക്കളഞ്ഞപ്പോഴും മറാത്ത സ്നേഹം അങ്ങ് ഏകിയില്ലേ ഒരു കണ്ണും കാണാതെ അലഞ്ഞുഴഞ്ഞപ്പോഴും തിരു കരത്താൽ എന്നെ തങ്ങിയില്ലേ (2)
Verse 5
എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ എന്റെ യേശു മാത്രം മതി എനിക്ക് ഈ ഉലകിലെ എൻ വാഴ് വെല്ലാം തിരുനാമ മഹത്വത്തിനാക്കിടണെ ആരാധന...
Verse 6
പാപത്തിൻ ചേറ്റിൽ ഞാൻ കിടന്നപ്പോഴും ആഴമായ് അങ്ങെന്നെ സ്നേഹിച്ചില്ലേ തിരു സ്നേഹം മറന്നു ഞാൻ ജീവിച്ചപ്പോഴും നിത്യമാം സ്നേഹം അങ്ങ് ഏകിയില്ലേ (2)
Verse 7
എനിക്കായ് തകർന്ന എനിക്കായ് മരിച്ച എന്റെ യേശു മാത്രം മതി എനിക്ക് എൻ ഒട്ടം തികച്ചു ഞാൻ വന്നിടുമ്പോൾ മാറോടു ചേർത്തെന്നെ അണച്ചിടണെ ആരാധന...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?