LyricFront

Unnathan yeshu kristhuvin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉന്നതൻ യേശുക്രിസ്തുവിൻ നാമം ഉർവ്വിയിലെങ്ങും ഉയർത്തീടാം ഉണർന്നിടാം ബലം ധരിച്ചീടാം ഉയർപ്പിൻ രാജൻ എഴുന്നെള്ളാറായി
Verse 2
ദൈവകൃപകൾ പെരുകിടട്ടെ ദൈവ മഹിമയ്ക്കായി ജീവൻ ത്യജിച്ചീടുക വേലതികച്ചീടുവാൻ
Verse 3
നീതിമാന്റെ നിലവിളികേട്ടു വിടുവിച്ചീടും തൻ കരത്താൽ അവങ്കലേക്കു നോക്കിടും മുഖങ്ങൾ അവനിലെന്നും മോദിച്ചിടും ദൈവ...
Verse 4
ആശ്രയമാരും ഇല്ലെന്നുചൊല്ലി ആധിയിൽ ആണ്ടു വലയേണ്ട ആശ്രിതർക്കാലംബം യേശു താനല്ലോ ആകുലമെല്ലാം നീക്കിടുക ദൈവ...
Verse 5
പാതയ്ക്കു ദീപം യേശുതാനല്ലോ പാതവിട്ടോടി പോയിടല്ലേ പതറിടാതെ പാദങ്ങൾ വെയ്ക്കാം പതിക്കയില്ല നിലം പരിചായ് ദൈവ...
Verse 6
മുട്ടോളമല്ല അരയോളമല്ല പത്ഥ്യമാം വെള്ളം ഒഴുകിടുന്നു നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാത്ത ആത്മനദിയിൽ ആനന്ദിക്കാം ദൈവ...
Verse 7
പരാപരൻ താൻ വന്നിടും വേഗം പറന്നുവേഗം നാം പോയിടുമേ പരമനോടു നിത്യമായ് വാഴും പരമഭാഗ്യം പ്രാപിച്ചിടും ദൈവ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?