LyricFront

Unnathane uyarnnavane uyaratthil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉന്നതനെ ഉയർന്നവനെ ഉയരത്തിൽ വാഴുന്നോനേ ഇന്നലകളിൽ എൻ കരം പിടിച്ച് എന്നെ നടത്തിയോനേ(2) ഇനിമേലും നടത്തിടുവാൻ... യേശു എന്റെ കൂടെയുണ്ട്...(2)
Verse 2
ഉള്ളതുപോലെ എൻ ഉള്ളം അറിഞ്ഞ് എന്നെ പോറ്റുന്നോനേ... ഉന്നതികളിൽ എൻ കരം പിടിച്ച് എന്നെ ഉയർത്തിയോനേ... (2) എൻ ഗമനത്തെയും, ആഗമനത്തെയും എന്നേക്കും പരിപാലിക്കും... (2) (ഉന്നതനേ)
Verse 3
ഉലകത്തിലെ എല്ലാ മഹത്വങ്ങളും അശ്രു ഗണം മാത്രം... ഉയരത്തിലെ എല്ലാ ദാനങ്ങളും എന്നും നിലനില്ക്കും... (2) നാം ചോദിച്ചതിലും, നിനച്ചതിലും അത്യന്തം പരമായി നല്ക്കും... (2) (ഉന്നതനേ)
Verse 4
ഉടയവനേ എല്ലാം പടച്ചവനേ ഇന്നും ജീവിക്കുന്നു... ഉടനടിയായി നമ്മെ ചേർത്തീടുവാൻ വീണ്ടും വരുന്നവനേ... (2) എല്ലാ സ്തുതികൾക്കും, പുകഴ്ചയ്ക്കും ആരാധ്യൻ യേശു അത്രേ...(2) (ഉന്നതനേ)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?