LyricFront

Uraykkunnu sahodaraa ninachidil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ എന്റെ വാസം നിരന്തരം ദൈവത്തിന്റെ വാൻ കൃപയിൽ ഒരിക്കൽ ഞാൻ പാപിയായി നടന്നൊരു കാലം വിട്ടു ഒരിക്കലും പിരിയാത്ത കൃപയിൽ ചേർന്നു
Verse 2
ചെറുപ്പത്തിൽ ചെയ്തു പോയ ചെറിയതും വലിയതും അസംഖ്യമാം പാപമെല്ലാം ക്ഷമിച്ചു ക്രിസ്തു കഴുകി തൻ ചോരയാലെൻ ദേഹവും ദേഹി ആത്മം മുഴുവനും വിശുദ്ധമാം മന്ദിരമായ്
Verse 3
ഇന്ന് ഞാൻ നടക്കുന്നു ദൈവത്തിൻ വചനത്താൽ അതിലുള്ള ന്യായമെല്ലാം എനിക്ക് പ്രീയം ഉണർന്നിടും നേരമെല്ലാം ഉറങ്ങുന്ന വേളയിലും ഉയരുന്നു എൻ മനസ്സിൽ തിരുവചനം
Verse 4
അശുദ്ധമാം പാതകളിൽ ജഡത്തിന്റെ മോഹങ്ങളിൽ രഹസ്യമാം ശോധനകൾ എതിർത്തിടുമ്പോൾ കരുണാമയനേശുവിന്റെ പവിത്രമാം വാക്യമെന്റ പരിശുദ്ധ ജീവിതത്തിനുതവി നൽകും
Verse 5
അനുദിനം വന്നുപോകും ബലഹീനവശങ്ങളിൽ അവിടുത്തെ പാദപീഠം എനിക്കഭയം അനുതാപകണ്ണുനീരിൽ മുഴുകി ഞാൻ കേണിടുമ്പോൾ കനിവുള്ള യേശു മാത്രം എനിക്ക് ഗുരു
Verse 6
അകതാരിൽ വേറെയില്ല അഭിലാഷമീയുലകിൽ അനശ്വരഗേഹമതിൽ എന്നു പൂകീടും മായയാമീയുലകിൻ മോടിയാം കൈകളെന്നെ മാടിമാടി വിളിച്ചാലും ചായുകില്ലല്ലോ
Verse 7
ഒന്നു ഞാൻ യാചിക്കുന്നു നിങ്ങളിൽ ഓരോരുത്തർ എന്നെയും പ്രാർത്ഥനയിൽ ഓർത്തുകൊള്ളേണം എന്നവൻ വന്നിടുമോ എന്നു ഞാൻ മരിക്കുമോ അന്നുവരെ എന്റെ നില കാത്തു കൊള്ളുവാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?