LyricFront

Uruvaakum munpe enne kandavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉരുവാകും മുൻപേ എന്നെ കണ്ടവൻ ഉലകത്തിൻ സ്ഥാപനം മുന്നറിഞ്ഞവൻ -2 ഞാനറിയാതെന്നേ എൻ ഓമനപ്പേർ ചൊല്ലിയോൻ -2 ഉലകത്തിൻ നാഥനാം എൻ പാലകൻ സകലത്തിനുമാദി അന്ത്യമായവൻ-2
Verse 2
സ്തോത്രം....സ്തുതിയും മാനം....മഹത്വം എല്ലാം സ്വീകരിപ്പാൻ യോഗ്യനെ എൻറെ യാഹാം ദൈവം യോഗ്യനെ
Verse 3
ഇടയൻ പോലെന്നെ തൻ തോളിൽ വഹിക്കും ഇടറീടും നേരം തൻ മാർവ്വോടു ചേർക്കും -2 അമ്മയെപ്പോൽ ഓമനിക്കും ... അപ്പൻ താൻ പോൽ താലോലിക്കും -2 യാഹാം ദൈവം......യാഹാം ദൈവം
Verse 4
ഇരുളേറും നേരം തൻ ദീപം തെളിക്കും ഭയമേറും നേരം എൻ കൂടെയിരിക്കും - 2 ഞാനാകുന്നോൻ ഞാനാകുന്നു...... സർവ്വ ശക്തൻ അത്യുന്നതൻ -2 യാഹാം ദൈവം......യാഹാം ദൈവം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?