LyricFront

Uttamayi adikkum prathikoola kattukal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഊറ്റമായി അടിക്കും പ്രതികൂല കാറ്റുകൾ ജീവിതപടകിൽ ആഞ്ഞടിച്ചാൽ അമരക്കാരനായ് യേശുവുണ്ടരികിൽ കാറ്റും കടലും നിർമിച്ചവൻ
Verse 2
കൊടുങ്കാറ്റിനെ ശാന്തമാക്കുന്നവൻ അലറുന്ന സമുദ്രത്തെ അടക്കുന്നവൻ വഴിയിൽ തകർന്നീടുവാൻ അനുവദിക്കില്ലവൻ ആശിച്ച തീരത്തായി അണച്ചിടുമെ ഊറ്റമായി...
Verse 3
കഷ്ടങ്ങളിൽ നല്ല സങ്കേതമായ് കൂരിരുളിൽ നല്ല കൂട്ടാളിയായ് വടിയും കോലുമെൻ ആശ്വാസമായിടും താളടിയാവാതെ കാക്കുമെന്നെ ഊറ്റമായി...
Verse 4
സാധ്യമല്ലെന്നു ഞാൻ കരുതിയ നാളുകൾ ഏകനാണെന്ന് ഞാൻ നിനച്ചതാം വേളകൾ സാധ്യമായ് തീർത്തതെൻ കാര്യങ്ങളൊക്കെയും മാർവ്വോടണച്ചെന്നെ ആശ്വാസദായകൻ ഊറ്റമായി...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?