LyricFront

Uyarathil ninnu janichavare ningal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉയരത്തിൽ നിന്ന് ജനിച്ചവരെ നിങ്ങൾ ഉയരത്തിലുള്ളതന്വേഷിക്കുവിൻ ഉയരത്തിലുള്ളത് ചിന്തിക്കുവിൻ സദാ ഉന്നതൻ വരവിനായ് ഒരുങ്ങീടുവിൻ(2)
Verse 2
വരുമേ നാഥൻ പ്രിയകാന്തൻ വാനമേഘേ ദൂതരുമായ് വരുവാൻ കാലമതായതിനാൽ നാം ഒരുങ്ങാം ഒരുങ്ങാം ദൈവജനമേ
Verse 3
ക്രിസ്തുവിൽ ജീവിക്കാൻ മരിച്ചവരെ നിങ്ങൾ ക്രിസ്തുവിൻ ജീവനിൽ ജീവിക്കുമ്പോൾ ക്രിസ്തൻ വെളിപ്പെടും നേരമതിൽ നാം ക്രിസ്തനോടൊത്തു വെളിപ്പെടുമേ(2) വരുമേ നാഥൻ...
Verse 4
പാപ ജഡത്തിന്റെ മോഹത്തിൽ നാം ദൈവ കോപത്തിൻ മക്കളായ് ജീവിക്കവേ പകർന്നവൻ തന്നുടെ തിരുജീവൻ നമുക്കായ് പകലിന്റെ മക്കളായ് ജീവിക്കുവാൻ(2) വരുമേ നാഥൻ...
Verse 5
അശുദ്ധമാം ജീവിതം വെടിഞ്ഞീടുക നമ്മൾ വെളിച്ചത്തിൻ മനുഷ്യനെ ധരിച്ചീടുക ആത്മാവിൽ ആനന്ദ ഗീതങ്ങൾ പാടി നാം ആത്മ മണാളനായ് കാത്തിരിക്കാം(2) വരുമേ നാഥൻ...
Verse 6
കാഹള ധ്വനിയത് മുഴങ്ങിടാറായ് പ്രിയൻ വാനത്തിൽ വേഗം വെളിപ്പെടാറായ് കാത്തിരിക്കും പ്രിയ കാന്തയെ ചേർക്കുവാൻ കരുണാമയനവൻ വന്നീടുമേ(2) വരുമേ നാഥൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?