LyricFront

Uyarppin prabhathame ullathin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉയർപ്പിൻ പ്രഭാതമേ ഉള്ളത്തിൻ പ്രമോദമേ ഉർവ്വിതന്നിൽ ഭക്തന്മാർക്കുള്ളാശയിൻ പ്രദീപമേ
Verse 2
ക്രിസ്തുരാജൻ മൃത്യുവെ ജയിച്ചുയർത്ത സുദിനമേ സത്യമീ സുവാർത്ത ഭൂവിലെവിടെയും സുവിദിതമെ മർത്യനീ പ്രത്യാശ തന്ന പ്രാരംഭ പ്രഭാതമേ പാടും ഞാൻ സംഗീതമേ
Verse 3
ശത്രുവിന്റെ ശക്തിയെ തകർത്തെറിഞ്ഞ ദിവസമേ മൃതുവിൻ ബലത്തിനും വിരാമമിട്ട നിമിഷമേ വിജയഭേരി വിശ്വമെങ്ങും വിണ്ണിലും മുഴങ്ങിയേ വൃതരിൻ ഭീതി നീങ്ങിയേ
Verse 4
എന്തുമർമ്മം നാമെല്ലാരും നിദ്രകൊള്ളുകില്ലിഹേ അന്ത്യകാഹളം ധ്വനിയ്ക്കു മധിപനേശുവരവതിൽ മരണനിദ്ര ചെയ്യും ശുദ്ധരുയിക്കുമക്ഷ-യരായ് തീരും നാം മരുരുപമായ്
Verse 5
ഈ ദ്രവത്വമായതദ്രവത്വമായി മാറുമേ ഇന്നു മർത്യമായതന്നു മർത്യതേജസ്സേറുമേ മരണം നീങ്ങി വിരവിലങ്ങു വിജയമായി മാറുമേ വചനവും നിറവേറുമേ
Verse 6
അല്പകാലം മൃത്യു നമ്മെ മണ്ണിലാഴ്ത്തി വയ്ക്കിലും മർത്യ ജീവിതത്തിനന്ത്യം അവിടെ അല്ലൊരിക്കലും നിത്യമാം എൻ പ്രാണനെ പാതാളത്തിൽ വിടില്ലവൻ അഴിവു കാണുകില്ല ഞാൻ
Verse 7
നാം മരിച്ചു നമ്മൾ ജീവൻ ക്രിസ്തുവോടുകൂടവേ ദൈവത്തിൽ മറഞ്ഞിരിക്കും എത്ര ഭദ്രമായത് ജീവനായ ക്രിസ്തു വീണ്ടും തേജസ്സിൽ വെളിപ്പെടും നാമുമങ്ങു ചേർന്നിടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?