LyricFront

Uyarppin shakthi labichavar naam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉയർപ്പിൻ ശക്തി ലഭിച്ചവർ നാം ലോകത്തെ ജയിച്ചവൻ നമ്മോടുണ്ട് ശത്രുക്കൾ മുൻപേ മേശ ഒരുക്കം യേശു മാറാത്തവൻ (2)
Verse 2
ഹാല്ലേലുയ്യാ രക്തം ജയം (3) എന്റെ യേശു ജീവിക്കുന്നു (2)
Verse 3
കണ്ണീരിൽ വിതച്ചാൽ ആർപ്പോടെ കൊയ്യാം കൊയ്ത്തിന്റെ യജമാനൻ നമ്മോടുണ്ട് ഉന്നത വിളിയാൽ വിളിച്ചു നമ്മെ സുവിശേഷം ഘോഷിക്കുവാൻ (2)
Verse 4
കുരുടർ കാണും മുടന്തർ നടക്കും രക്ഷകൻ യേശു നമ്മോടുണ്ട് രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയും യേശുവിൻ നാമത്തിനാൽ (2)
Verse 5
ഉണരുക സഭയെ പണിയുക സഭയെ വിശ്വസ്തൻ യേശു നമ്മോടുണ്ട് വാക്കു പറഞ്ഞവൻ മാറുകില്ല യേശുവെന്നും കർത്താവത്രെ (2)
Verse 6
കണ്ണീരു തുടയ്ക്കും മരണവും നീങ്ങും മണവാളൻ യേശു വീണ്ടും വരും ഇനി ജീവിച്ചാൽ ക്രിസ്തു, മരണമോ ലാഭം ഒരുങ്ങിടാം വിശുദ്ധിയോടെ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?