LyricFront

Uyarthidum njaan nathhan namam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉയർത്തിടും ഞാൻ നാഥൻ നാമമെങ്ങും ഉലകത്തിൽ എങ്ങും ഘോഷിച്ചിടാൻ ഉയർത്തുമെൻ ആരവം സ്വർഗ്ഗത്തോളം ഉയിർ തന്നവനാമെൻ യേശുവിനായി. (2) (ഉയർത്തിടും)
Verse 2
സ്മരിച്ചിടും ഞാൻ നൽ ദാനങ്ങളെ സ്തുതിച്ചിടും ഏകിയ കൃപകൾക്കായി ആശ്രയിക്കും പ്രിയനെ അന്ത്യംവരെ. ആശ്രയം തന്നവനാമെൻ കർത്താവിനെ.(2) (ഉയർത്തിടും)
Verse 3
പാലിച്ചിടും ഞാൻ കൽപ്പനകൾ പുലർത്തിടുമെന്നെന്നും തിരുമൊഴികൾ കണ്ടിടും കാന്തനെ കൺകുളിരെ കണ്ണുകൾ തന്ന കൃപാമയനെ. (2) (ഉയർത്തിടും)
Verse 4
ധ്യാനിച്ചിടും ഞാൻ സന്നിധിയിൽ ധന്യനായവനിൽ പ്രിയംവച്ചിടും തീരമിതറിയാതെ വലഞ്ഞയെന്നെ തീരത്തണഞ്ഞു രക്ഷിച്ചവനെ(2) (ഉയർത്തിടും)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?