LyricFront

Vaanidum njaanen priyan koodennum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാണിടും ഞാനെൻ പ്രിയൻ കൂടെന്നും ആനന്ദ ഗാനം പാടി ആ... ആ... ആനന്ദ ഗാനം പാടി... വാണി...
Verse 2
ഈ മരുഭൂവിലെൻ പ്രിയനായ് സഹിച്ച് ക്ലേശങ്ങൾ നീങ്ങിടുമെ ... ആ ... ആ .. ക്ലേശങ്ങൾ നീങ്ങിടുമേ വാണി…
Verse 3
പൊൻമുടി ചൂടി വാഴുമവർണ്ണ്യ തേജസ്സാലാവൃതമായ് ആ... ആ… തേജസ്സാലാവൃതമായ് വാണി…
Verse 4
ദൂതന്മാർ പോലും വീണു വണങ്ങും എന്തു മഹാത്ഭുതമെ ആ... ആ... എന്തു മഹാത്ഭുതമെ വാണി…
Verse 5
നിർമ്മല കന്യകയെ വേളി ചെയ്‌വാൻ വേഗം വരുന്നവനെ ആ... ആ… വേഗം വരുന്നവനെ വാണി…
Verse 6
നൃത്തം ചെയ്യും ഞാൻ കുഞ്ഞാട്ടിൻ പിൻപെ നിത്യമേച്ചിൽ പുറത്തു ആ... ആ… നിത്യമേച്ചിൽ പുറത്തു വാണി…
Verse 7
പല പല സൗധങ്ങൾ പണി ചെയ്തിട്ടുണ്ടതിൽ പാടുകളകന്നു വാഴാം ആ... ആ… പാടുകളകന്നു വാഴാം വാണി…
Verse 8
മിനുമിന മിന്നുന്ന പൊന്മുഖം കണ്ടു തൃപ്തിയടഞ്ഞിടുമെ ആ... ആ... തൃപ്തിയടഞ്ഞിടുമേ വാണി…
Verse 9
സ്വഛസ്ഫടികത്തിനൊത്ത പളുങ്കിൻ തെരുവീഥി കണ്ടിടാമെ ആ... ആ.... തെരുവീഥി കണ്ടിടാമെ വാണി…
Verse 10
മുത്തുകളാലേറ്റം അലംകൃതമായ ഗോപുര മാളികയിൽ ആ... ആ… ഗോപുര മാളികയിൽ വാണി…
Verse 11
പളുപളച്ചിൽ കണ്ണാടി പടുത്ത മേടകളിൻ നിലയിൽ ആ... ആ… മേടകളിൻ നിലയിൽ വാണി…
Verse 12
സർവ്വ ഗോളങ്ങളിൽ ജീവികളെല്ലാം പരിവാർ ഘോഷമായ് നാം ആ... ആ… പരിവാര ഘോഷമായ് നാം വാണി...
Verse 13
തേജസ്സിന്മേൽ തേജസ്സേറി വിളങ്ങി ഉന്നത സാമ്രാട്ടായ് ആ... ആ.... ഉന്നത സാമ്രാട്ടായ് വാണി…
Verse 14
അധികാര സ്ഥാനങ്ങൾ യാതൊന്നെൻ മിതെ പ്രിയനൊഴികെയില്ല. ആ... ആ… പ്രിയനൊഴികെയില്ല വാണി…
Verse 15
ഇവ്വിധമാണെൻ പ്രിയൻ കൂടുള്ള വാസമതോർത്തിടുമ്പോൾ ആ... ആ… വാസമതോർത്തിടുമ്പോൾ വാണി…
Verse 16
ഉള്ളം കൊതിക്കുന്നാ ഭാഗ്യത്തിലെത്താൻ നിമിഷങ്ങൾ മറികടന്നു ആ... ആ… നിമിഷങ്ങൾ മറികടന്നു വാണി...
Verse 17
കാഹളനാദം വാനിൽ... എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?